ശബരിമല പ്രവേശനത്തില്‍ പോലീസ് കൈപുസ്തകത്തിലെ വിവാദ നിര്‍ദ്ദേശം പിന്‍വലിക്കുമെന്ന് ദേവസ്വം മന്ത്രി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 17 നവം‌ബര്‍ 2022 (14:02 IST)
പ്രവേശനത്തില്‍ പോലീസ് കൈപുസ്തകത്തിലെ വിവാദ നിര്‍ദ്ദേശം പിന്‍വലിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ദുരുദ്ദേശമില്ലെന്ന് സന്നിധാനത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. തീര്‍ത്ഥാടന കാലം തുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഡ്യൂട്ടിക്കെത്തിയ പോലീസുകാര്‍ക്കുള്ള ആഭ്യന്തരവകുപ്പിന്റെ കൈപുസ്തകത്തിലാണ് വിവാദ നിര്‍ദ്ദേശം ഉള്ളത്.

അതേസമയം മുന്‍ വര്‍ഷങ്ങളില്‍ പ്രിന്റ് ചെയ്ത പുസ്തകം കൊടുത്തതാണെന്ന് എഡിജിപിഎം ആര്‍ അജിത് കുമാര്‍ വ്യക്തമാക്കി. അതില്‍ കുറെയധികം തെറ്റുകള്‍ ഉണ്ട്. എല്ലാം തിരുത്തിയ പുതിയ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുമെന്നും അജിത് കുമാര്‍ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :