ശബരിമലയില്‍ വന്‍ ഭക്തദിനത്തിരക്ക്; ഇന്നത്തേക്ക് ബുക്ക് ചെയ്തത് അറുപതിനായിരത്തോളം ഭക്തര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 17 നവം‌ബര്‍ 2022 (12:03 IST)
തീര്‍ത്ഥാടനത്തിന്റെ ആദ്യദനം തന്നെ സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക്. ബര്‍ത്ത് വഴി മാത്രം ഇന്നത്തേക്ക് ബുക്ക് ചെയ്തത് അറുപതിനായിരത്തോളം ഭക്തരാണ്. ഇതിനുപുറമെ 12 സ്ഥലങ്ങളിലുള്ള സ്പോട്ട് ബുക്കിംഗിലൂടെയും വന്‍ തോതില്‍ തീര്‍ത്ഥാടകര്‍ എത്തും. നടതുറന്ന ആദ്യ ദിനത്തില്‍ത്തന്നെ ശബരിമലയിലേക്ക് ഒഴുകിയെത്തിയത് പതിനായിരത്തിലധികം ഭക്തരാണ്. വൃശ്ചികം ഒന്നായ ഇന്നാണ് തീര്‍ത്ഥാടനം ആരംഭിക്കുന്നതെങ്കിലും ഇന്നലെ നട അടയ്ക്കുംവരെ ഭക്തര്‍ എത്തിക്കൊണ്ടിരുന്നു.

ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്കാണ് നട തുറന്നത്. പുതുതായി സ്ഥാനമേറ്റ മേല്‍ശാന്തി കെ.ജയരാമന്‍ നമ്ബൂതിരിയാണ് ശ്രീകോവില്‍ തുറന്നു ദീപം തെളിച്ചത്. തിരക്ക് കൂടുന്നതിനനുസരിച്ച് കൂടുതല്‍ ക്രമീകരണങ്ങള്‍ ഒരുക്കാനാണ് ദേവസം ബോര്‍ഡിന്റെ തീരുമാനം. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് സന്നിധാനത്ത് എത്തി നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :