തുമ്പി എബ്രഹാം|
Last Modified ശനി, 5 ഒക്ടോബര്‍ 2019 (08:02 IST)
പാലാ സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക്ക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണു വിദ്യാർഥിക്ക് പരുക്കേറ്റ സംഭവത്തിൽ അത്ലറ്റിക്സ് ഫെഡറേഷൻ ഭാരവാഹികൾക്കെതിരെ കേസെടുത്തു. മത്സരങ്ങൾ അശ്രദ്ധമായി നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. അതിനിടെ, പരിക്കേറ്റ വിദ്യാർഥിയുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്.
പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഈരാറ്റുപേട്ട ചൊവ്വൂര്‍ കുരിഞ്ഞംകുളത്ത് ജോണ്സണ് ജോര്‍ജ്ജിന്റെ മകന് അഫീല്‍ ജോണ്‍സനാണ് ഗുരുതരമായി പരുക്കേറ്റത്. കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
അത്ലറ്റിക് മീറ്റിൽ വോളണ്ടിയറായി പ്രവർത്തിക്കുകയായിരുന്നു ആബേൽ. ജാവലിൻ മത്സരത്തിന് വോളണ്ടിയറായി പ്രവർത്തിച്ചു കൊണ്ടിരിക്കെ ഹാമർ ത്രോ മത്സരങ്ങളും നടക്കുന്നുണ്ടായിരുന്നു.
ഹാമർ ത്രോ മത്സരത്തിനിടെ ദിശമാറിയെത്തിയ ഹാമറാണ് വിദ്യാർഥിയുടെ തലയിൽ പതിച്ചത്.