തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

എ കെ ജെ അയ്യർ| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2022 (16:48 IST)
കോട്ടയം: തോട്ടിൽ കുളിക്കാനിറങ്ങിയ 18 കാരനായ വിദ്യാർത്ഥി മുങ്ങിമരിച്ചു. മണർകാട് പണ്ടാരക്കുന്നേൽ അമൽ മാത്യു ആണ് കൂട്ടുകാർക്കൊപ്പം തോട്ടിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽ പെട്ട് മുങ്ങിമരിച്ചത്.

കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞു വെള്ളൂർ തോട്ടിൽ മേത്താപറമ്പ് ഭാഗത്തായിരുന്നു സംഭവം. കനത്ത മഴയിൽ തോട് കരകവിഞ്ഞൊഴുകി പുരയിടത്തിൽ വെള്ളം കയറി കിടക്കവെയായിരുന്നു ഇവർ കുളിക്കാനിറങ്ങിയത്.

നാട്ടുകാരും കൂട്ടുകാരും പോലീസും നടത്തിയ തിരച്ചിലിലാണ് കുറിച്ചിപ്പടി ഭാഗത്തു നിന്ന് മൃതദേഹം കണ്ടെത്തിയത്. സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപകരായ മാത്യു പി.കുര്യൻ - വിനു സൂസൻ ദമ്പതികളുടെ മകനാണ് മരിച്ച അമൽ മാത്യു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :