ഞാൻ മരിച്ചാലും എൻ്റെ അനുജൻ രക്ഷപ്പെടണം,കുഞ്ഞനുജനായി അഭ്യർഥന: എസ്എംഎ രോഗബാധിതയായ അഫ്ര വിടപറഞ്ഞു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2022 (17:53 IST)
കണ്ണൂർ: സ്പൈനൽ മസ്കുലർ അട്രോഫി(എസ്എംഎ) രോഗബാധിതയായിരുന്ന അഫ്ര(13) അന്തരിച്ചു. തിങ്കളാച പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

അഫ്രയുടെ സഹോദരനായിരുന്ന മുഹമ്മദും എസ്എംഎ രോഗബാധിതനായിരുന്നു. സഹോദരന് ചികിത്സാ സഹായം ആവശ്യപ്പെട്ട് കൊണ്ട് വീൽചെയറിലിരുന്ന് നടത്തിയ അഭ്യർഥനയെ തുടർന്ന് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വലിയ രീതിയിൽ സഹായം ലഭിച്ചിരുന്നു. മുഹമ്മദിൻ്റെ ചികിത്സാ ചിലവിന് 18 കോടി രൂപയാണ് ഇത്തരത്തിൽ സമാഹരിച്ചത്.

ഞാൻ അനുഭവിക്കുന്ന വേദന എൻ്റെ അനുജന് ഉണ്ടാകരുതെന്ന് അഫ്രയുടെ വാക്കുകൾ കേരളസമൂഹത്തിൻ്റെ ഹൃദയത്തിൽ തൊടുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയത്. അഫ്രയ്ക്കും എസ്എംഎ രോഗത്തിന് ചികിത്സ നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് അസുഖ ബാധിതയായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :