അനുബന്ധ വാര്‍ത്തകള്‍
- Monkeypox Alert: 'തൃശൂരില്‍ മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മരിച്ച യുവാവ് പന്തുകളിക്കാന്‍ പോയിരുന്നു'; സമ്പര്‍ക്ക പട്ടിക നീളുമെന്ന് സൂചന, അതീവ ജാഗ്രത
- മലയോര മേഖലയിലെ രാത്രികാല യാത്ര ഒഴിവാക്കണം, അതിതീവ്ര മഴയ്ക്ക് സാധ്യത: മന്ത്രി കെ.രാജന്
- Kerala Weather Live Updates: അറബിക്കടലില്‍ മഴമേഘങ്ങള്‍ കുന്നുകൂടുന്നു, അതീവ ജാഗ്രതയില്‍ കേരളം
- പത്തനംതിട്ടയില്‍ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരും മരിച്ചു
- സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു
Breaking News: തൃശൂരിലെ യുവാവിന്റെ മരണകാരണം മങ്കിപോക്‌സ് തന്നെ
ജൂലൈ 31 നാണ് യുവാവ് മരിച്ചത്. മങ്കിപോക്‌സ് ലക്ഷണങ്ങള്‍ ഇയാള്‍ക്കുണ്ടായിരുന്നു
First Monkeypox death in India: തൃശൂരില്‍ 22 കാരന്‍ മരിച്ചത് മങ്കിപോക്‌സ് ബാധിച്ചാണെന്ന് സ്ഥിരീകരണം. പൂണെ വൈറോളജി ലാബില്‍ നിന്ന് പരിശോധനഫലം ലഭിച്ചു. നേരത്തെ ആലപ്പുഴ വൈറോളജി ലാബില്‍ പരിശോധന നടത്തിയപ്പോള്‍ മങ്കിപോക്‌സ് പോസിറ്റീവ് ആയിരുന്നു. അതിനു പിന്നാലെയാണ് സ്ഥിരീകരണത്തിനായി പൂണെ വൈറോളജി ലാബിലേക്ക് അയച്ചത്. യുഎഇയില്‍ നിന്ന് എത്തിയ യുവാവാണ് മങ്കിപോക്‌സ് ബാധിച്ച് മരിച്ചത്.
മങ്കിപോക്‌സ് ബാധിച്ചുള്ള രാജ്യത്തെ ആദ്യ മരണമാണ് ഇത്. ജൂലൈ 31 നാണ് യുവാവ് മരിച്ചത്. മങ്കിപോക്‌സ് ലക്ഷണങ്ങള്‍ ഇയാള്‍ക്കുണ്ടായിരുന്നു. യുഎഇയില്‍ നിന്ന് വരുമ്പോള്‍ ഇയാള്‍ക്ക് മങ്കിപോക്‌സ് ഉണ്ടായിരുന്നു. എന്നാല്‍ ഈ വിവരം യുവാവ് മറച്ചുവെച്ചു. ജൂലൈ 22 നാണ് യുവാവ് നാട്ടിലെത്തിയത്.
നാട്ടിലെത്തിയ ശേഷം നിരവധി പേരുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തു. യുവാവിന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ് ആരോഗ്യവകുപ്പ് ഇപ്പോള്‍. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം 15 ഓളം പേര്‍ ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.