ക്ഷേത്രക്കുളത്തിൽ വീണു വിദ്യാർത്ഥി മരിച്ചു

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 3 ഓഗസ്റ്റ് 2022 (19:14 IST)
തിരുവല്ല: പ്രസിദ്ധമായ ശ്രീവല്ലഭ ക്ഷേത്രത്തിലെ കുളത്തിൽ വീണു വിദ്യാർത്ഥി മരിച്ചു. മന്നങ്കരച്ചിറ സ്വദേശി കാശിനാഥൻ എന്ന പതിനാറുകാരനാണ് മരിച്ചത്.

ഇന്നുരാവിലെ പതിനൊന്നരയോടെയാണ് സംഭവം. ക്ഷേത്രക്കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു കാശിനാഥ്. കൂടെയുണ്ടായിരുന്ന വിദ്യാർത്ഥികളുടെ ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും കാശിനാഥ് മരിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :