രേണുക വേണു|
Last Modified ചൊവ്വ, 24 ജനുവരി 2023 (09:20 IST)
തത്തയെ എടുക്കാന്‍ തെങ്ങില്‍ കയറിയ വിദ്യാര്‍ത്ഥി വീണു മരിച്ചു. ഹരിപ്പാട് കണ്ടല്ലൂര്‍ തെക്ക് ആദിലില്‍ കുന്നേല്‍ തെക്കതില്‍ സുനില്‍-നിഷ ദമ്പതികളുടെ മകന്‍ കൃഷ്ണ ചൈതന്യ കുമാരവര്‍മ്മ (17) ആണ് മരിച്ചത്. തെങ്ങില്‍ കയറിയപ്പോള്‍ മടല്‍ ഭാഗം ഒടിഞ്ഞ് താഴെ വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ആംബുലന്‍സ് വരുത്തി ഒപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളും സമീപവാസികളും ചേര്‍ന്ന് കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.