1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local News

നൊറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാക്കനാട്ടെ സ്‌കൂള്‍ അടച്ചു

Ernakulam
നൊറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാക്കനാട്ടെ സ്വകാര്യ സ്‌കൂള്‍ അടച്ചു. സ്‌കൂളിലെ പ്രൈമറി വിഭാഗം മൂന്നുദിവസത്തേക്കാണ് അടച്ചത്. ഒന്നാം ക്ലാസിലെ 19 കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും വൈറസ് ബാധയുണ്ടെന്നാണ് കരുതുന്നത്. 
 
കഴിഞ്ഞ ദിവസം രണ്ടുകുട്ടികള്‍ക്ക് ആരോഗ്യവകുപ്പ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. വയറിളക്കവും ഛര്‍ദ്ദിയുമാണ് രോഗലക്ഷണങ്ങള്‍.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കൊടുങ്ങല്ലൂരില്‍ ഇന്ന് ഹര്‍ത്താല്‍