വീട്ടമ്മയുടെ നഗ്നചിത്രം പ്രചരിപ്പിച്ച യുവാക്കൾ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 23 ജനുവരി 2023 (19:12 IST)
ആലപ്പുഴ: വീട്ടമ്മയുടെ നഗ്നചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ ചങ്ങനാശേരി കങ്ങഴ മണിയങ്കുളം വീട്ടിൽ സിയാദ്, പതാലിൽ വീട്ടിൽ അബ്ദുൽസ്സലാം എന്നിവരാണ് പിടിയിലായത്.

വീട്ടമ്മയുടെ ഭർത്താവിന്റെ സുഹൃത്തായ അബ്ദുൽസലാം വീട്ടമ്മയുമായി അടുത്തിരുന്നു. ഈ സമയത്തോടാണ് ഇയാൾ നഗ്നചിത്രങ്ങൾ കൈക്കലാക്കിയത് എന്ന് കരുതുന്നു.

എന്നാൽ അടുത്തിടെ വീട്ടമ്മയുടെ ഭർത്താവുമായി കലഹിച്ചതോടെയാണ് അബ്ദുൽസലാം ഈ ചിത്രങ്ങൾ വ്യാജ സമൂഹ മാധ്യമ അക്കൗണ്ട് വഴി പ്രചരിപ്പിച്ചത്. പരാതിയെ തുടർന്നാണ് വള്ളിക്കുന്നം സി.ഐ എം.എം.ഇഗ്നേഷ്യസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ പിടികൂടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :