അഭിറാം മനോഹർ|
Last Modified തിങ്കള്‍, 2 മെയ് 2022 (21:00 IST)
മെയ് അഞ്ച് വരെ സംസ്ഥാനത്ത് മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഒറ്റപ്പെടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
മെയ് 4-5 വരെ മധ്യ കിഴക്ക് ബംഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാനോട് ചേർന്ന മേഖലകളിലും തെക്ക് ആൻഡമാൻ കടലിലും മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലവസ്ഥയ്ക്കും സാധ്യതയുണ്ട്. ആറാം തീയ്യതി ആൻഡമാൻ കടലിലും മധ്യ-കിഴക്ക്, തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിനോട് ചേർന്ന മേഖലകളിൽ മണിക്കൂറിൽ 40-50 കൊലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.