മുന്ന് പതിറ്റാണ്ടുകൾക്ക് ശേഷം വാഗോനെർ വിപണിയിലെത്തിയ്ക്കാൻ ജീപ്പ്

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 6 സെപ്‌റ്റംബര്‍ 2020 (15:33 IST)
30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വാഗോനെർ എസ്‌യുവിയെ വിപണിയിലെത്തിയ്ക്കാൻ ജീപ്പ്. 7 സീറ്റര്‍ ഫുള്‍ സൈസ് എസ്‌യുവി ആയാണ് വാഗോനെറിനെ വീണ്ടും വിപണിയിൽ എത്തിയ്ക്കുന്നത്. 2021ടെ വാഗോനെറിന്റെ പുത്തൻ പതിപ്പ് വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്ഷിയ്ക്കപ്പെടുന്നത്. വാഗോനെര്‍, ഗ്രാന്‍ഡ് വാഗോനെര്‍ എന്നിങ്ങനെ രണ്ട് പതിപ്പുകളിലായിരിയ്ക്കും വാഹനം വിൽപ്പനക്കെത്തുക.

കുറച്ചുകാലമായി 7 സീറ്റർ എസ്‌യുവികൾ ജീപ്പ് വിപണിയിൽ എത്തിച്ചിട്ടില്ല. ഈ കുറവ് പരിഹരിയ്ക്കുന്നതിനാണ് വാഗോനെറിനെ തിരികെയെത്തിയ്ക്കുന്നത്. ഫിയറ്റ് ക്രിസ്‌ലര്‍ ഓട്ടോമൊബൈല്‍സിന്റെ മിഷിഗണിലെ വാറന്‍ അസംബ്ലി പ്ലാന്റില്‍ ആയിരിക്കും വാഗോനെർ വീണ്ടും ജൻമമെടുക്കുക. 1962ല്‍ ജീപ്പ് അവതരിപ്പിച്ച ഐതിഹാസിക എസ്‌യുവിയാണ് വാഗോനെര്‍. 4X4 വാഹനം ആയിരുന്ന വാഗോനെർ 1991 ലാണ് വിപണിയിൽനിന്നും പിൻവാങ്ങുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :