ബസ് യാത്രയ്ക്കിടെ നഗ്നതാ പ്രദർശനം നടത്തിയ ആൾ പിടിയിൽ

എ കെ ജെ അയ്യര്‍| Last Updated: വ്യാഴം, 1 ജൂണ്‍ 2023 (19:20 IST)
കണ്ണൂർ: സ്വകാര്യ ബസ് യാത്രയ്ക്കിടെ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ ആൾ പിടിയിലായി. നല്ലോമ്പുഴ സ്വദേശി നിരപ്പേൽ ബിനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബസ് സ്റ്റാൻഡിൽ വച്ചായിരുന്നു സംഭവം.

നഗ്നതാ പ്രദർശനത്തിന്റെ വീഡിയോ മൊബൈലിൽ പകർത്തിയ യുവതി ഇത് സമൂഹ മാധ്യമത്തിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെയാണ് വിവരം പുറത്തായത്. ചെറുപുഴ - തളിപ്പറമ്പ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലായിരുന്നു സംഭവം. പ്രതിയെ ചെറുപുഴ എസ്.ഐ എം.പി.ഷാജിയാണ് അറസ്റ്റ് ചെയ്തത്.

ബസിൽ ഇരുന്ന യുവതിയുടെ എതിർ വശത്തു വന്നിരുന്നായിരുന്നു മധ്യവയസ്കനായ പ്രതി യുവതിയെ നോക്കി പരസ്യമായി സ്വയംഭോഗം ചെയ്തത്. മാസ്ക് ധരിച്ചിരുന്ന ഇയാളെ കുറിച്ച് യുവതിക്ക് വിവരം ഒന്നുമില്ലായിരുന്നു. എന്നാൽ വീഡിയോ വൈറലായതോടെ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് കെ.എസ്.ആർ.ടി സി ബേസിൽ വച്ച് ഓർ യുവതിക്ക് സമാനമായ ദുരനുഭവം ഉണ്ടായതും വാർത്തയായിരുന്നു.
കണ്ണൂർ: സ്വകാര്യ ബസ് യാത്രയ്ക്കിടെ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ ആൾ പിടിയിലായി. ചിറ്റാരിക്കാൽ നല്ലോമ്പുഴ സ്വദേശി നിരപ്പേൽ ബിനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചെറുപുഴ ബസ് സ്റ്റാൻഡിൽ വച്ചായിരുന്നു സംഭവം.

നഗ്നതാ പ്രദർശനത്തിന്റെ വീഡിയോ മൊബൈലിൽ പകർത്തിയ യുവതി ഇത് സമൂഹ മാധ്യമത്തിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെയാണ് വിവരം പുറത്തായത്. ചെറുപുഴ - തളിപ്പറമ്പ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലായിരുന്നു സംഭവം. പ്രതിയെ ചെറുപുഴ എസ്.ഐ എം.പി.ഷാജിയാണ് അറസ്റ്റ് ചെയ്തത്.

ബസിൽ ഇരുന്ന യുവതിയുടെ എതിർ വശത്തു വന്നിരുന്നായിരുന്നു മധ്യവയസ്കനായ പ്രതി യുവതിയെ നോക്കി പരസ്യമായി സ്വയംഭോഗം ചെയ്തത്. മാസ്ക് ധരിച്ചിരുന്ന ഇയാളെ കുറിച്ച് യുവതിക്ക് വിവരം ഒന്നുമില്ലായിരുന്നു. എന്നാൽ വീഡിയോ വൈറലായതോടെ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് കെ.എസ്.ആർ.ടി സി ബേസിൽ വച്ച് ഓർ യുവതിക്ക് സമാനമായ ദുരനുഭവം ഉണ്ടായതും വാർത്തയായിരുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :