1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rain Kerala News

കേരളത്തില്‍ കാലവര്‍ഷം ഈ മാസം നാലിനെത്താന്‍ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

Rain
കേരളത്തില്‍ കാലവര്‍ഷം ഈ മാസം നാലിനെത്താന്‍ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. നാല് ദിവസം വൈകിയായിരിക്കും മണ്‍സൂണ്‍ എത്തുക എന്നത് നേരത്തെ തന്നെ പ്രതീക്ഷിച്ചതാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
 
വ്യാഴം, വെള്ളി ദിവസങ്ങളില്‍ കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പൂര്‍ണമായി വിലക്കിയിട്ടുണ്ട്. കടലില്‍ മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാലാണ് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മുന്നറിയിപ്പ് നല്‍കിയത്. ചൊവ്വാഴ്ച അറബിക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര കാലാവസ്ഥ നിരീക്ഷണ ഏജന്‍സികള്‍ അറിയിച്ചു.
അടുത്ത ലേഖനം
അറബിക്കടലിൽ ന്യൂനമർദ്ദത്തിന് സാധ്യത, അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമഴ