അനുബന്ധ വാര്‍ത്തകള്‍
- ഷുഗര്‍ ചെറിയ തോതിലേ ഉള്ളൂ, അതുകൊണ്ട് ഭക്ഷണ നിയന്ത്രണം ഇല്ല; ഇത്തരക്കാര്‍ ക്ഷണിച്ചു വരുത്തുന്നത് വലിയ അപകടം
- അപകടം സംഭവിച്ചാല്‍ ഹെല്‍മെറ്റ് ധരിച്ചില്ലെന്ന് കാട്ടി നഷ്ടപരിഹാരം നല്‍കാതിരിക്കാനാകില്ലെന്ന് ഹൈക്കോടതി
- ഉരുളകിഴങ്ങ് മുളച്ചതാണോ? എങ്കിൽ കഴിക്കരുത്, പതിയിരിക്കുന്നത് അപകടം
- ആറ്റിങ്ങൽ എം.എൽ എ അംബികയുടെ മകൻ വിനീത് വാഹനാപകടത്തിൽ മരിച്ചു
- നിയന്ത്രണം വിട്ട പിക്കപ്പ് വീട്ടിലേക്ക് ഇടിച്ചു കയറി മധ്യവയസ്ക്കന് ദാരുണാന്ത്യം
തെരുവുനായ കുറുക്കെ ചാടി: റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം
കോഴിക്കോട് : യുവതി സ്കൂട്ടറിൽ യാത്ര ചെയ്യവേ തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്ന് സ്കൂട്ടർ പെട്ടെന്ന് നിർത്തിയപ്പോൾ റോഡിൽ വീണ് യുവതി മരിച്ചു. മാവൂർ പാറമ്മൽ നെച്ചായിയിൽ മുഹമ്മദ് ഷാഫിയുടെ (ഖത്തർ) ഭാര്യ റാബിയയാണ് (28) മരിച്ചത്.
കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെ പെരുമണ്ണ- പൂവാട്ടുപറമ്പ് റോഡിൽ പെരുമൺ പുറയിലാണ് അപകടം ഉണ്ടായത്. കോട്ടായിത്താഴം സി.എം ഗാർഡൻ പ്രീ സ്കൂളിൽ അധ്യാപികയായ റാബിയ സഹപ്രവർത്തകയുടെ സ്കൂട്ടറിന്റെ പിന്നിലിരുന്ന് പൂവാട്ടുപറമ്പിലേക്ക് വരുമ്പോഴാണ് അപകടം. യുവതിയെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു