കുട്ടികള്‍ക്ക് നേരെ പാഞ്ഞെടുത്ത് തെരുവ് നായ്ക്കള്‍, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 14 ജൂണ്‍ 2023 (14:56 IST)
കണ്ണൂരില്‍ കുട്ടികള്‍ക്ക് നേരെ പാഞ്ഞെടുത്ത് തെരുവ് നായ്ക്കള്‍. തലനാരിഴയ്ക്കാണ് യുകെജി വിദ്യാര്‍ഥി എംപി ഇല്യാസ് രക്ഷപ്പെട്ടത്. ആക്രമിക്കാന്‍ ആയി തെരുവ് നായ്ക്കള്‍ കുട്ടിക്ക് നേരെ ഓടിയെടുത്തപ്പോള്‍ ബന്ധു വീട്ടിലേക്ക് കയറിയാണ് കുട്ടി രക്ഷപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.

നായ്ക്കള്‍ കുട്ടിയെ ഓടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.മട്ടന്നൂര്‍ നീര്‍വേലിയിലും സമാനമായ സംഭവം ഉണ്ടായി. വീട്ടുമുറ്റത്തെ കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെ കുട്ടിക്ക് അടുത്തേക്ക് തെരുവുനായ്ക്കള്‍ പാഞ്ഞടുത്തു. പുറത്തുനിന്നാണ് നായ്ക്കള്‍ വീട്ടിനകത്തേക്ക് കയറിയത്.

പ്രദേശത്ത് നായ്ക്കളുടെ ശല്യം കൂടിവരുകയാണെന്നും ഇതുമായി ബന്ധപ്പെട്ട പരാതികള്‍ പഞ്ചായത്തില്‍ നല്‍കിയിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :