സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 12 ജൂണ്‍ 2023 (08:29 IST)
കണ്ണൂരില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിഹാലിന്റെ ഖബറടക്കം ഇന്ന്. കണ്ണൂര്‍ മുഴുപ്പിലങ്ങാടിയിലാണ് 11വയസുകാരനായ നിഹാല്‍ നൗഷാദിനെ തെരുവുനായകള്‍ ആക്രമിച്ചത്. ഭിന്നശേഷിക്കാരന്‍ കൂടിയാണ് നിഹാല്‍. വീട്ടില്‍ നിന്ന് 300 മീറ്റര്‍ അകലെ ചോരവാര്‍ന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
മുഖവും വയറും തെരുവുനായകള്‍ കടിച്ചു കീറിയിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഊഞ്ഞാലാടുന്നതിനിടെ നായകള്‍ ആക്രമിച്ചതാകാമെന്നാണ് നിഗമനം.