സംസ്ഥാനത്ത് വനിത ഡോക്ടര്‍ക്കു നേരേ വീണ്ടും ആക്രമണം; തലശ്ശേരിയില്‍ ചികിത്സക്കിടെ രോഗി വനിതാ ഡോക്ടറെ മര്‍ദിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 12 ജൂണ്‍ 2023 (11:14 IST)
സംസ്ഥാനത്ത് വനിത ഡോക്ടര്‍ക്കു നേരേ വീണ്ടും ആക്രമണം. തലശ്ശേരിയില്‍ ചികിത്സക്കിടെ രോഗി വനിതാ ഡോക്ടറെ മര്‍ദിച്ചു. സംഭവത്തില്‍ കൊടുവള്ളി സ്വദേശി മഹേഷിനെതിരെ തലശ്ശേരിയിലെ ആശുപത്രിയിലെ ഡോ. അമൃത രാഖി പോലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ച പുലര്‍ച്ചെ 2.30-നായിരുന്നു സംഭവം.

നെഞ്ച് പരിശോധിക്കുമ്പോള്‍ മഹേഷ് വലതുകൈ വീശി ഡോക്ടറുടെ നെഞ്ചില്‍ അടിക്കുകയായിരുന്നു. വേദനയുള്ള ഭാഗത്ത് അമര്‍ത്തിയിട്ടാണോ പരിശോധിക്കുന്നതെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. കൂടാതെ, വിളിക്കേണ്ടവരൊക്കെ വിളിക്ക് പുറത്തുവെച്ച് കണ്ടോളാം എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :