അനുബന്ധ വാര്‍ത്തകള്‍
- ഓണം ഘോഷയാത്ര: ഇന്ന് തിരുവനന്തപുരം നഗര പരിധിയില്‍ ഉച്ചയ്ക്ക് ശേഷം സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി
- കാസര്‍കോട് നേത്രാവതി എക്സ്പ്രസിന് നേരെ കല്ലേറ്; എസ്2 കോച്ചിന്റെ വാതിലിന്റെ ചില്ല് തകര്‍ന്നു
- അഞ്ചുമാസംകൊണ്ട് വീട് പണി പൂര്‍ത്തിയായി,പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സുരേഷ് ഗോപിയുടെ ഓണസമ്മാനം
- ഓണക്കാലത്ത് മലയാളി കുടിച്ചത് 759 കോടിയുടെ മദ്യം; ഒന്നാം സ്ഥാനം സ്വന്തമാക്കി തിരൂര്‍ ഔട്ട്ലെറ്റ്
- മക്കള്‍ക്കുമൊപ്പം ഓണം ആഘോഷിച്ച് വിജയ് സേതുപതി, നടന്റെ കുടുംബ വിശേഷങ്ങള്‍
ഇന്ന് 2.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണമെന്ന് നിര്‍ദേശം
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 2.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.6 മുതല്‍ 2.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.