വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ക്കെതിരെ കേരള പോലീസിന്റെ ഓപ്പറേഷന്‍ കാവല്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 16 ഡിസം‌ബര്‍ 2021 (20:25 IST)
അക്രമങ്ങള്‍ക്കെതിരെ കേരള പോലീസിന്റെ ഓപ്പറേഷന്‍ കാവല്‍. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍, ലഹരിക്കടത്ത്, കള്ളക്കടത്ത്, എന്നിവയ്ക്ക് തടയിടുന്നതിനായി ഓപ്പറേഷന്‍ കാവല്‍ തുടങ്ങാനൊരുങ്ങി കേരള പോലീസ്. ഓപ്പറേഷന്‍ കാവലിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഇതിനോടകം പുറപ്പെടുവിച്ചു കഴിഞ്ഞു. അക്രമങ്ങള്‍, ലഹരിക്കടത്ത്, കള്ളക്കടത്ത്, എന്നിവയ്ക്ക് തടയിടുക ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി നിയനടപടികള്‍ക്ക് വിധേയരാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാനലക്ഷ്യങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :