വടകര താലൂക്ക് ഓഫീസില്‍ വന്‍ തീപിടുത്തം
വടകര താലൂക്ക് ഓഫീസില്‍ വന്‍ തീപിടുത്തം. ഇന്ന് രാവിലെ ആറുമണിയോടെയാണ് തീപിടുത്തം കണ്ടെത്തിയത്. ഫയര്‍ ഫോഴ്‌സ് എത്തി തീയണയ്ക്കുകയാണ്. വടകര സബ്ജയില്‍, ട്രഷറി ബില്‍ഡിങിലുള്ള താലൂക്ക് ഓഫീസിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തം നിയന്ത്രണവിധേയമായിട്ടില്ല. കൂടുതല്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.