പരീക്ഷാ ഫലം: ബാഹ്യ ശക്തികള്‍ ഇടപെടലകള്‍ നടത്തി- അബ്ദുറബ്

   എസ്എസ്എല്‍സി , പികെ അബ്ദുറബ് , മുഖ്യമന്ത്രി ഉമ്മൻചാണ്ടി , എസ്എസ്എൽസി പരീക്ഷാഫലം
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 22 ഏപ്രില്‍ 2015 (15:59 IST)
എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ അപാകതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംഭവത്തില്‍ നിന്ന് കൈകഴുകാനുള്ള ശ്രമത്തില്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്. പരീക്ഷാ ഫലത്തില്‍ അപാകതകള്‍ സംഭവിച്ചതിനു പിന്നില്‍ ബാഹ്യ ശക്തികളുടെ ഇടപെടല്‍ നടന്നിട്ടുണ്ട്. പരീക്ഷാ ഫലത്തില്‍ വലിയ മാറ്റങ്ങളുണ്ടാകില്ല. ഫലത്തില്‍ വന്ന അപാകതകളെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററിനോടാവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മറ്റു നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പരീക്ഷാ ഫലത്തില്‍ അപാകതകള്‍ വന്നത് സോഫ്‌റ്റ്‌വെയറിന്റെ കുഴപ്പം കൊണ്ടാണെന്ന ന്യായീകരണം വിദ്യാഭ്യാസമന്ത്രി നടത്തിയിരുന്നു.

എസ്എസ്എൽസി പരീക്ഷാഫലം ഒരു തരത്തിലും കുളമായിട്ടില്ലെന്നും ഫലം പ്രഖ്യാപിച്ചപ്പോൾ വിദ്യാർഥികള്‍ക്ക് ലഭിച്ച മാർക്കില്‍ വ്യത്യാസം വരില്ലെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരീക്ഷാഫലത്തിൽ ഗുരുതരമായ പ്രശ്നങ്ങളൊന്നുമില്ല. എല്ലാ വർഷവും ഉണ്ടാവുന്നത് പോലെ ചില സാങ്കേതിക പ്രശ്നങ്ങൾ തന്നെയാണ് ഇത്തവണയും ഉണ്ടായത്. എസ്എസ്എൽസി പരീക്ഷാഫലം പറഞ്ഞ ദിവസം തന്നെ ഫലം പ്രസിദ്ധീകരിച്ചു. സാങ്കേതിക പ്രശ്നങ്ങളില്‍ കുട്ടികളും രക്ഷാകര്‍ത്താക്കളും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. നിലവിലെ പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് തന്നെ പരിഹരിക്കാന്‍ നടാപടിയെടുക്കും. ഫലത്തിൽ ചെറിയ മാറ്റങ്ങൾ വന്നാലും അതിന്റെ പേരിൽ മാർക്ക് കുറയില്ലെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :