തിരുവനന്തപുരം|
VISHNU N L|
Last Modified ബുധന്‍, 25 മാര്‍ച്ച് 2015 (13:35 IST)
പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലെ നിയമനത്തിനുള്ള അടിസ്ഥാന യോഗ്യത കുറച്ചതിനെ ചൊല്ലി പി എസ് സിയും ആഭ്യന്തര വകുപ്പും ഇടയുന്നു. കോണ്‍സ്റ്റബിള്‍ നിയമനത്തിനുള്ള കുറഞ്ഞ യോഗ്യത പ്ലസ്ടുവായി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ഇത് നിലനില്‍ക്കേ പി എസ് സി കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ എസ്എസ്എല്‍സി കുറഞ്ഞ യോഗ്യതയായി നിശ്ചയിച്ചിരുന്നു.
ഇത് പോലീസ് സേനയില്‍ തന്നെ അമര്‍ഷത്തിനിടയാക്കിയതോടെയാണ് വിജ്ഞാപനം റദ്ദാക്കണമെന്ന ആവശ്യവുമായി ആഭ്യന്തര വകുപ്പ് സെക്രട്ടറി പി.എസ്.സി ചെയര്‍മാന് കത്തയച്ചത്. രണ്ട് യോഗ്യത വരുന്നത് സര്‍വീസിനെയും ശമ്പള പരിഷ്‌കരണത്തെയും ബാധിക്കുമെന്നാണ് സേനയുടെ ആശങ്ക.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.