എസ്എസ്എല്‍സി ഫലപ്രഖ്യാപനം നാളെ

തിരുവന്തപുരം| Last Modified ഞായര്‍, 19 ഏപ്രില്‍ 2015 (15:04 IST)
എസ്എസ്എല്‍സി ഫലപ്രഖ്യാപം തിങ്കളാഴ്ച. വൈകുന്നേരം നാലിന് പിആര്‍ ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് ഫലപ്രഖ്യാപം നടത്തും. മോഡറേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാനായി ഇന്നു ഡിപിഐയുടെ അധ്യക്ഷതയില്‍ പരീക്ഷാ ബോര്‍ഡ് യോഗം ചേരും.

ഈ വര്‍ഷത്തെ പത്താം ക്ളാസ് പരീക്ഷ മാര്‍ച്ച് 23നാണു പൂര്‍ത്തിയായത്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 10 വരെ മൂല്യിര്‍ണയം നടത്തി ഏപ്രില്‍ 16നു ഫലപ്രഖ്യാപനം നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ പിന്നീട് ഫലപ്രഖ്യാപനം 20 ലേക്ക് മാറ്റുകയുമായിരുന്നു

എസ്എസ് എല്‍.സി പരീക്ഷാഫലം തത്സമയം അറിയാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്എംഎസ് സംവിധാനം ഏര്‍പ്പെടുത്തും.
ഇതിനായി results.itschool.gov.in എന്ന വെബ്സൈറ്റില്‍ മൊബൈല്‍ നമ്പറും വിദ്യാര്‍ഥിയുടെ രജിസ്റ്റര്‍ നമ്പറും നല്‍കണം.
google playstoreല്‍ നിന്ന് സഫലം (Saphalam) ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തും ഫലം അറിയാം.

ഫലം കോള്‍സെന്ററിലൂടെ

എസ്എസ്എല്‍സി പരീക്ഷാഫലം ഗവണ്‍മെന്റ് കോള്‍സെന്റര്‍ (സിറ്റിസണ്‍സ് കോള്‍സെന്റര്‍) മുഖേന അറിയാം. ബിഎസ്എന്‍എല്‍ (ലാന്‍ഡ് ലൈന്‍) 155 300, ബിഎസ്എന്‍എല്‍ (മൊബൈല്‍) 0471 - 155 300, മറ്റ് സേവനദാതാക്കള്‍ - 0471 - 2335523, 2115054, 2115098.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :