തിരുവനന്തപുരം|
VISHNU N L|
Last Modified ചൊവ്വ, 21 ഏപ്രില്‍ 2015 (16:14 IST)
എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിലെ തെറ്റുകള്‍ക്ക് കാരണം സോഫ്റ്റ്‌വേര്‍ തകാരാറെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദു റബ്ബ്. ഫലപ്രഖ്യാപനത്തിലെ പിഴവുകള്‍ക്ക് കാരണം ഈ തകരാറാണ്. അപാകതകള്‍ രണ്ടുദിവസത്തിനകം പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.സോഫ്റ്റ്‌വെയർ മാറിയതാണ് ആശയക്കുഴപ്പങ്ങൾക്ക് വഴിവെച്ചത്. മൂല്യനിർണയത്തിൽ ഉദാരസമീപനം സ്വീകരിച്ചുവെന്ന ആരോപണം തെറ്റാണെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.
പരീക്ഷാ ഫലത്തിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് കൃത്യമായ വിവരങ്ങൾ പ്രസിദ്ധപ്പെടുത്താൻ പരീക്ഷാ ഭവനും ഐടി അറ്റ് സ്‌കൂളിനും ഡിപിഐ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. എസ്.എസ്.എല്‍.സി പരീക്ഷാ ഫലത്തിലെ അപാകതകള്‍ വൈകിട്ടോടെ പരിഹരിക്കുമെന്ന് ഡിപിഐ അറിയിച്ചു.
മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ നിന്നും വിവരങ്ങള്‍ കൈമാറിയപ്പോള്‍ പിഴവുണ്ടായെന്നും പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് കൃത്യമായ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ പരീക്ഷാ ഭവനും ഐടി അറ്റ് സ്‌കൂളിനും നിര്‍ദേശം നല്‍കിയെന്നും ഡിപിഐ പറഞ്ഞു.
എല്ലാ വിഷയത്തിലും ജയിച്ച കുട്ടികള്‍ക്ക് ഉന്നതപഠനത്തിന് അര്‍ഹതയില്ലെന്നാണ് ഫലം വന്നത്. റെക്കോര്‍ഡ് വേഗത്തില്‍ ഫലപ്രഖ്യാപനം നടത്തിയതോടെ പരീക്ഷാ ഫലം മൊത്തത്തില്‍ ആശയക്കുഴപ്പത്തിലാകുകയായിരുന്നു. അതേസമയം, ഫലപ്രഖ്യാപനത്തില്‍ അബദ്ധങ്ങള്‍ കടന്നുകൂടിയതോടെ പരീക്ഷയുടെ മാര്‍ക്കുകള്‍ 54
ക്യാംപുകളില്‍ നിന്ന് നേരിട്ട് ശേഖരിക്കാന്‍ പരീക്ഷാഭവന്‍ നടപടി തുടങ്ങി. ഇതു ലഭിക്കുന്ന മുറയ്ക്ക് പിഴവുകള്‍ തിരുത്തി നാളെയോടെ ഫലം പൂര്‍ണമായി പ്രസിദ്ധീകരിക്കും. മുഴുവന്‍ ഫലവും വരുന്നതോടെ വിജയശതമാനത്തില്‍ മാറ്റമുണ്ടാകും. 100% വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തിലും മാറ്റം വരും.
എന്നാല്‍, എസ്എസ്എല്‍സിയുടെ വിഷയം തിരിച്ചുള്ള വിജയശതമാനം പരീക്ഷാ ഭവന്‍ പ്രസിദ്ധീകരിച്ചെങ്കിലും അതും അബദ്ധ പഞ്ചാംഗമായി. എസ്എസ്എല്‍സി വിജയം 97.99 ശതമാനമാണെങ്കിലും വിഷയം തിരിച്ചുള്ള ശതമാനക്കണക്ക് അതില്‍ കൂടുതലാണ്.അഡീഷനല്‍ ഇംഗീഷ് ഫസ്റ്റ് പേപ്പര്‍, ഗുജറാത്തി, സംസ്കൃതം ഫസ്റ്റ് പേപ്പര്‍, സംസ്കൃതം സെക്കന്‍ഡ്, തമിഴ് സെക്കന്‍ഡ് എന്നിവയ്ക്കെല്ലാം പരീക്ഷാ ഭവന്റെ കണക്ക് അനുസരിച്ചു 100% ജയമാണ്.
മലയാളം ഒന്നാം പേപ്പറിന് 99.95 ശതമാനവും രണ്ടാം പേപ്പറിന് 99.5 ശതമാനവും ജയം. ഇംഗീഷിന് 99.7, ഹിന്ദിക്ക് 99.97, കണക്കിന് 99.33 സോഷ്യല്‍ സയന്‍സിന് 99.21, ഫിസിക്സിന് 99.76 എന്നിങ്ങനെയുള്ള ശതമാനക്കണക്കാണ് പരീക്ഷാഭവന്‍ രാത്രി വൈകി പുറത്തു വിട്ടത്.