സിപിഎം ജനറല്‍ സെക്രട്ടറി: എസ് ആര്‍ പിയ്ക്ക് സാധ്യത

വിശാഖപട്ടണം.| Last Modified ഞായര്‍, 19 ഏപ്രില്‍ 2015 (09:58 IST)
എസ്. രാമചന്ദ്രന്‍പിള്ള സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായിയായി തിരഞ്ഞെടുക്കപ്പെട്ടേക്കും.നിര്‍ണ്ണായകമായ പോളിറ്റ് ബ്യൂറോ യോഗത്തില്‍ സിപിഎം ജറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എസ്ആര്‍പിയുടെ പേര് നിര്‍ദേശിക്കാന്‍ ധാരണയായതായാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് പിബിയില്‍ പൊതു അഭിപ്രായമില്ല. പുതിയ ജനറല്‍ സെക്രട്ടറി ആരെന്നത് സംബന്ധിച്ച് ഇന്നത്തെ കേന്ദ്രകമ്മിറ്റിയില്‍ തീരുമാനം എടുക്കും.

സീതാറാം യച്ചൂരിയുടെ പേരും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. എന്നാല്‍ എസ് ആര്‍ പിയ്ക്കാണ് നിലവിലെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പിന്തുണ. കേരള ഘടകത്തിന്റെയും കാരാട്ടിന്റേയും പിന്തുണയുള്ളതിനാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എസ്ആര്‍പിക്കാണ് കൂടുതല്‍ സാധ്യത കല്പിക്കപ്പെടുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :