യുഡിഎഫില്‍ നിന്ന് ലഭിച്ചത് കയ്പ്; ഭാവി തീരുമാനം കേന്ദ്രവുമായി ആലോചിച്ച്: വീരേന്ദ്രകുമാര്‍

Last Updated: ശനി, 18 ഏപ്രില്‍ 2015 (17:13 IST)
പാലക്കാട് തിരഞ്ഞെടുപ്പ് സംബന്ധിച്ച് യു ഡി എഫ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന്
ജനതാ ദള്‍ (യുണൈറ്റഡ്)
സംസ്ഥാന പ്രസിഡന്റ് എം പി
വീരേന്ദ്രകുമാര്‍.

പാലക്കാട് പരാജയം സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയായിട്ടും റീപ്പോര്‍ട്ട് യുഡിഎഫിന് മുന്ന്നില്‍ സമര്‍പ്പിക്കപ്പെട്ടിട്ടില്ല. ഇത് സമര്‍പ്പിക്കാന്‍ യു ഡി എഫിന് രാഷ്ട്രീയ ഉത്തരവാദിത്വമുണ്ട് വീരേന്ദ്ര കുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് വ്യക്തിപരമായ താത്പര്യം കണക്കിലെടുക്കരുത്
അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ചേര്‍ന്ന ജെഡിയു നേതൃയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം

അസംബ്ലി തിരഞ്ഞെടുപ്പില്‍ കപ്പേറിയ അനുഭവമാണുണ്ടായത്. യുഡിഎഫുകാര്‍ മത്സരിക്കാന്‍ ഭയപ്പെട്ട സീറ്റുകളാണ് തങ്ങള്‍ക്ക് ലഭിച്ചത്. ലോക് സഭ ഇലക്ഷനില്‍ വടകര സീറ്റാണ് ചോദിച്ചിരുന്നത് അപ്പോള്‍ സിറ്റിംഗ് സീറ്റാണെന്നാണ് പറഞ്ഞത്. എന്നാല്‍ ആര്‍ എസ് പിയ്ക്ക് സിറ്റിംഗ് സീറ്റ് നല്‍കിയെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു. യുഡിഎഫ് ഏറ്റവുമൊടുവില്‍ നിശ്ചയിച്ച മേഖലാ ജാഥകള്‍ക്കായി കമ്മിറ്റികളെ നിശ്ചയിച്ചപ്പോഴും തങ്ങളെ അവഗണിച്ചെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

മുന്നണി വിടുന്നത് സംബന്ധിച്ച്
ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്തതിന് ശേഷമായിരിക്കും നിലപാടെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. മുന്നണി വിട്ടിരുന്നില്ലെങ്കില്‍ എല്‍ ഡി എഫ് ഭരണത്തിലുണ്ടാകുമായിരുന്നു. ഇപ്പോള്‍ യു ഡി എഫിന്റെ ഭാഗമായിരിക്കും പറഞ്ഞത് കഴിഞ്ഞ കാല അനുഭവങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. ജനതാദള്‍ തെറ്റുതിരുത്തണമെന്ന കോടിയേരിയുടെ പ്രസ്താവനയെപ്പറ്റി ചോദിച്ചപ്പോള്‍
തെറ്റുതിരുത്തലല്ല പാര്‍ട്ടിയുടെ നയമാണു പ്രധാനമെന്നും 60 വര്‍ഷത്തിനു ശേഷം തെറ്റുതിരുത്തുന്ന പാര്‍ട്ടിയല്ല തങ്ങളുടേതെന്നുമാണ് വീരേന്ദ്രകുമാര്‍ പ്രതികരിച്ചിരിക്കുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :