ഗേളി ഇമ്മാനുവല്‍|
Last Updated:
ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (20:40 IST)
കേരള യൂണിവേഴ്‌സിറ്റിയുടെ കീഴിൽ ബി എ ജേർണലിസം മാസ്സ് കമ്മ്യൂണിക്കേഷൻ ആന്റ് വീഡിയോ പ്രോഡക്ഷനിൽ ഒന്നാം റാങ്ക് ആര്‍ ശ്രേയ കൃഷ്‌ണയ്ക്ക്. തിരുവനന്തപുരം എ ജെ കോളേജ് ഓഫ് സയൻസസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥിനിയാണ് ശ്രേയ കൃഷ്ണ.
വഴുതക്കാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, പട്ടം സെന്റ് മേരീസ് എന്നിവിടങ്ങളിലായി ആയിരുന്നു ശ്രേയയുടെ സ്കൂള്‍ വിദ്യാഭ്യാസം. ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൌണ്ടന്‍റായ കെ രാമനാഥനും ഫാര്‍മസിസ്റ്റായ ഇ സാവിത്രിയുമാണ് ശ്രേയയുടെ മാതാപിതാക്കള്‍.
തന്റെ ജീവിതാഭിലാഷം
തിരഞ്ഞെടുക്കണോ അതോ വിഷയാനുഷ്ഠിതമായ കോഴ്സുകൾ പഠിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ട ജീവിതത്തിലെ വഴിത്തിരിവായിരുന്നു തന്‍റെ കലാലയ ജീവിതം എന്ന് ശ്രേയ പറയുന്നു. "ഞാൻ എന്റെ കുട്ടിക്കാലത്ത് ടിവി വാർത്താ അവതാരകരെ അനുകരിക്കാറുണ്ടായിരുന്നു. ഇത് എന്റെ ജീവിതത്തോടുള്ള അഭിനിവേശമാണെന്ന് എന്റെ മാതാപിതാക്കൾ അന്ന്
തിരിച്ചറിഞ്ഞില്ല. പക്ഷേ ഇന്ന് ആ അഭിനിവേശത്തിലേക്ക് എന്നെ ഏറ്റവും കൂടുതൽ പ്രലോഭിപ്പിക്കുന്ന വ്യക്തികളാണ് എന്റെ പ്രിയപ്പെട്ട അച്ഛനും അമ്മയും ചേച്ചിയും” - ശ്രേയ പറയുന്നു.
അധ്യാപകർ, സഹപാഠികൾ, മാതാപിതാക്കൾ, അനുജത്തി ലളിത എന്നിവരുടെ പിന്തുണയും പ്രചോദനവുമാണ് തന്‍റെ റാങ്കുനേട്ടത്തിന് പിന്നിലെ ഊര്‍ജ്ജമെന്ന് ശ്രേയ വ്യക്തമാക്കി. ആയുർവേദ മെഡിസിൻ (ബിഎംഎസ്) പഠിക്കുകയാണ് ശ്രേയയുടെ സഹോദരി ലളിത.
“ഇത് എന്റെ സ്വപ്നത്തിന്റെ ആദ്യപടി മാത്രമാണ്. കൂടുതൽ പഠനത്തിനും നേട്ടങ്ങൾക്കുമായി മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം നൽകുന്നതാണ് ഈ റാങ്ക് നേട്ടം” - ശ്രേയ പറയുന്നു. പാഠ്യേതര വിഷയങ്ങളിലും ശ്രേയ മിടുക്കിയാണ്. 11 വർഷമായി ശ്രേയ കൃഷ്ണ കർണാടക സംഗീതം അഭ്യസിക്കുന്നുണ്ട്. അപ്പർ പ്രൈമറി, ഹൈസ്കൂൾ പഠന സമയങ്ങളിൽ നിരവധി നാടക മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. പ്രശസ്ത സർവകലാശാലകളിൽ നിന്നുള്ള പിജി പ്രവേശന പരീക്ഷയ്ക്കായി ശ്രേയ കൃഷ്ണ കാത്തിരിക്കുകയാണ്.
"അറിയപ്പെടുന്ന ഒരു വാർത്താ ചാനലിൽ ഒരു പ്രൈം ടൈം ന്യൂസ് മണിക്കൂർ അവതരിപ്പിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം" - ശ്രേയ തന്‍റെ സ്വപ്നം വെളിപ്പെടുത്തുന്നു.