ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ചരിത്രംകുറിച്ച് ജേസൺ ഹോൾഡർ

അഭിറാം മനോഹർ| Last Modified ബുധന്‍, 15 ജൂലൈ 2020 (12:19 IST)
ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ചരിത്രനേട്ടം സ്വന്തമാക്കി വിൻഡീസ് നായകൻ ജേസൺ ഹോൾഡർ. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒരു വിന്‍ഡീസ് ബൗളര്‍ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച റേറ്റിംഗ് പോയന്റുമായി ഐസിസിയുടെ ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ.ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റിനുശേഷം പുറത്തുവന്ന റാങ്കിംഗിലാണ് ഹോള്‍ഡര്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് ഉള്‍പ്പെടെ ഹോള്‍ഡര്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയിരുന്നു. നിലവിൽ 862 പോയിന്റാാണ് ഹോൾഡറിനുള്ളത്.വിന്‍ഡീസിന്റെ കോര്‍ട്നി വാല്‍ഷ് 866 റേറ്റിംഗ് പോയന്റ് നേടിയശേഷം ആദ്യമായാണ് ഒരു വിന്‍ഡീസ് ബൗളര്‍ ഇത്രയും പോയിന്റ് സ്വന്തമാക്കുന്നത്. ഹോൾഡർ തന്നെയാണ് ഐസിസി ടെസ്റ്റ് ഓൾറൗണ്ടർമാരുടെ ലിസ്റ്റിൽ ഒന്നാമതുള്ളതും.

485 പോയിന്റാണ് ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഹോൾഡറിനുള്ളത്.431 പോയന്റുള്ള ഇംഗ്ലണ്ടിന്രെ ബെന്‍ സ്റ്റോക്സ് ആണ് രണ്ടാം സ്ഥാനത്ത്. ബാറ്റിംഗ് റാങ്കിംഗില്‍ ജോ റൂട്ടിനൊപ്പം ഒമ്പതാമതാണ് സ്റ്റോക്‌സ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :