1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. spurious liquor three died in wayanad

വയനാട്ടിൽ അച്ഛനും മകനും ഉൾപ്പെടെ മൂന്ന് പേർ കുഴഞ്ഞുവീണ് മരിച്ചു; വിഷമദ്യം കഴിച്ചെന്ന് സംശയം

വയനാട്ടിൽ അച്ഛനും മകനും ഉൾപ്പെടെ മൂന്ന് പേർ കുഴഞ്ഞുവീണ് മരിച്ചു; വിഷമദ്യം കഴിച്ചെന്ന് സംശയം

വിഷമദ്യം
വയനാട്ടിൽ വെള്ളമുണ്ട വാരാമ്പറ്റയിൽ അച്ഛനും മകനും ഉൾപ്പെടെ മൂന്ന് പേർ കുഴഞ്ഞുവീണ് മരിച്ചു. വാരാമ്പറ്റ കൊച്ചാറ കോളനിയിലെ തിഗിനായി (78)മകന്‍ പ്രമോദ് (35) ബന്ധുവായ പ്രസാദ് (35) എന്നിവരാണ് മരിച്ചത്. വിഷമദ്യം കഴിച്ചാണ് ഇവർ മൂന്ന് പേരും മരിച്ചതെന്ന് സംശയം.
 
ബുധനാഴ്ച  ഉച്ചയ്ക്ക് വീട്ടില്‍ നിന്നും മദ്യം കഴിച്ചതിന് ശേഷമായിരുന്നു തിഗിനായി കുഴഞ്ഞു വീണത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചിരുന്നു. ആശുപത്രി അധികൃതര്‍ മരണമുറപ്പിച്ചതോടെ വീട്ടിലേക്ക് തിഗിനായുടെ മൃതദേഹം എത്തിക്കുകയായിരുന്നു.
 
തുടർന്ന്, ബന്ധുക്കളെയെല്ലാം മരണം വിവരം അറിയിച്ച് വ്യാഴാഴ്ച രാവിലെ മൃതദേഹം സംസ്‌കരിക്കാനുള്ള ഒരുക്കങ്ങളും നടത്തി. രാത്രി പത്തരയോടെ മരണവീട്ടിലെ അടുക്കളയില്‍ കണ്ട മദ്യം തിഗിനായുടെ മകന്‍ പ്രമോദും സഹോദരിയുടെ മകനായ പ്രസാദും എടുത്ത് പ്രസാദിന്റെ വീട്ടില്‍ കൊണ്ടുപോയി മദ്യപിക്കുകയായിരുന്നു.ഉടന്‍ തന്നെ കുഴഞ്ഞു വീണ ഇവരെ മാനന്തവാടിയിലേക്കുള്ള ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അടുത്ത ലേഖനം
'കേരളം പ്രക്ഷുബ്‌ധമാവുമ്പോൾ കേൾക്കാൻ കാത്തിരിക്കുന്ന ഒരു പത്രസമ്മേളനമുണ്ട്, അതിൽ വാക്കുകൾക്ക് ശക്തിയും യുക്തിയും ജനാധിപത്യവും പക്ഷവും രാഷ്ട്രീയവുമുണ്ട്, നമ്മുടെ നാടിന് ഒരു മുഖ്യമന്ത്രിയുണ്ട്'