നിയമസഭയിൽ ചട്ടവിരുദ്ധമായി പ്രവർത്തിച്ചിട്ടില്ല:​ സ്​പീക്കർ പി ശ്രീരാമകൃഷ്ണന്‍

ചട്ടങ്ങള്‍ക്ക് വിധേയമായാണ് നിയമസഭയില്‍ പ്രവര്‍ത്തിച്ചതെന്ന്​ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍‍.

തിരുവനന്തപുരം| സജിത്ത്| Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2016 (15:27 IST)
ചട്ടങ്ങള്‍ക്ക് വിധേയമായാണ് നിയമസഭയില്‍ പ്രവര്‍ത്തിച്ചതെന്ന്​ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍‍. ഭരണപക്ഷത്തി​ന്റേയോ പ്രതിപക്ഷത്തിന്റെയോ ഇച്ഛയ്ക്കനുസരിച്ചല്ല സ്പീക്കര്‍ പ്രവര്‍ത്തിക്കുന്നതെന്നും സ്പീക്കറുടെ ഓഫിസ് ഇറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.

സഭാ നടപടികളെ തെരുവിലേക്ക് വലിച്ചിഴയ്ക്കുന്നത് ഖേദകരമാണ്. ചോദ്യോത്തരവേളയില്‍ മറ്റു നടപടികള്‍ അനുവദനീയമല്ല. സഭയിൽ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചുകൊണ്ടാണ് മുന്‍‌കാലങ്ങളിലും പ്രതിപക്ഷനേതാക്കള്‍ സംസാരിച്ചിട്ടുള്ളത്. പ്രതിപക്ഷത്തിന്റെ എല്ലാ അവകാശങ്ങളും ഭാവിയിലും സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :