തിരുവനന്തപുരം|
Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2016 (10:40 IST)
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ പരിധിവിട്ടുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഏകാധിപതികളെ കേരളം വെച്ചു പൊറുപ്പിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. നിയമസഭയില്‍ നിന്ന് പുറത്തെത്തി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ ആയിരുന്നു പ്രതിപക്ഷനേതാവ് നിലപാട് വ്യക്തമാക്കിയത്.
സ്പീക്കറുടെ നിലപാട് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷത്തിനും അവകാശങ്ങളുണ്ട്. ഇത് സംരക്ഷിക്കുന്നതില്‍ സ്പീക്കര്‍ പരാജയപ്പെട്ടു. സ്പീക്കറുടെ നിലപാട് ശരിയല്ല.
മുഖ്യമന്ത്രി കണ്ണ് കാണിക്കുന്നതിന് അനുസരിച്ച് സ്പീക്കര്‍ പ്രവര്‍ത്തിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
സ്വാശ്രയ മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ട സ്ഥലങ്ങളിലെല്ലാം ഒപ്പിട്ടു കൊടുത്ത മന്ത്രിയാണ് കെ കെ ശൈലജ എന്നും അദ്ദേഹം പറഞ്ഞു.