തിരുവനന്തപുരത്ത് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു; കെഎസ്‌ആര്‍ടിസി ബസിനു നേരെ കല്ലേറ്

തിരുവനന്തപുരത്ത് യു ഡി എഫ് ഹര്‍ത്താല്‍ ആരംഭിച്ചു

തിരുവനന്തപുരം| Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2016 (08:08 IST)
തിരുവനന്തപുരത്ത് യു ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. സ്വാശ്രയ മെഡിക്കല്‍ കോഴ്സുകളുടെ ഫീസ് വര്‍ദ്ധിപ്പിച്ചതിനെതിരെ നടന്ന സമരത്തിനു നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

ചൊവ്വാഴ്ച വൈകുന്നേരം ചേര്‍ന്ന അടിയന്തര യു ഡി എഫ് യോഗത്തിലായിരുന്നു ഹര്‍ത്താല്‍ തീരുമാനം. അതേസമയം, ഹര്‍ത്താല്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ല. കെ എസ് ആര്‍ ടി സി ബസുകള്‍ നഗരത്തില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. അതേസമയം, കാട്ടാക്കടയില്‍ കെ എസ് ആര്‍ ടി സി ബസിനു നേരെ കല്ലേറുണ്ടായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :