തിരുവനന്തപുരം|
സജിത്ത്|
Last Updated:
തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2016 (11:42 IST)
ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി എസ്.അച്യുതാനന്ദന്റെ ഓഫിസിനു മാറ്റമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഐ എം ജി കെട്ടിടത്തിൽ തന്നെ ഭരണപരിഷ്കാര കമീഷൻ ഓഫീസ് പ്രവർത്തിക്കും. കമ്മീഷന്‍റെ പ്രവർത്തനച്ചെലവ് കണക്കാക്കിയിട്ടില്ലെന്നും നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, ഓഫിസ് സെക്രട്ടേറിയറ്റിനുള്ളിൽതന്നെ വേണമെന്ന നിലപാടാണ് വിഎസിന്. എങ്കിൽ മാത്രമേ ഓഫിസിന്റെ പ്രവർത്തനം ഭംഗിയാക്കാൻ സാധിക്കൂവെന്നു അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. സെക്രട്ടേറിയറ്റിലെ മുഖ്യ മന്ദിരത്തിലും രണ്ട് അനക്സിലും സ്ഥലം ഉണ്ടായിരിക്കെ ലോ കോളജ് ജംക്‌ഷനിൽ വി എസിന് ഓഫിസ് നൽകാനുള്ള നീക്കം തർക്കവിഷയമായിരുന്നു.