'ഐജിയ്ക്കും എസ്പിയ്ക്കും മലയാളം അറിയാമോ, കുട്ടികളെയും സ്ത്രീകളെയും അടിച്ചത് ഇവരല്ലേ’- ചോദ്യങ്ങളുമായി ഹൈക്കോടതി

അപർണ| Last Modified ബുധന്‍, 21 നവം‌ബര്‍ 2018 (19:30 IST)
ശബരിമലയില്‍ ഇപ്പോഴത്തെ സ്ഥിതി പരിതാപകരമെന്ന് ഹൈക്കോടതി. ശബരിമലയിലെ നിരോധനാജ്ഞ നിയമപരമായി സാധുതയുള്ളതാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ശക്തമായ ഭാഷയിലായിരുന്നു ഹൈക്കോടതിയുടെ വിമർശനം.

ശബരിമലയില്‍ ചുമതല ഉള്ള ഐജിക്കും എസ്പിക്കും മലയാളം എഴുതാനും വായിക്കാനും അറിയാമോ എന്നു ചോദിച്ച കോടതി ഇവര്‍ അല്ലേ നേരത്തെ കുട്ടികളെയും സ്ത്രീകളെയും അടിച്ചത് എന്നും ജനക്കൂട്ടത്തെ നിയന്ത്രിച്ച് പരിചയമുള്ളവരെ അല്ലേ നിയമിക്കേണ്ടിയിരുന്നതെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മറുപടി നല്‍കണം എന്നും ആവശ്യപ്പെട്ടു.

നടപ്പന്തലില്‍ സംഭവിച്ചത് എന്തെല്ലാമാണെന്നു വ്യക്തമാകാന്‍ സിസിടിവി ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കേണ്ടി വരുമെന്ന് കോടതി പറഞ്ഞു. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തി വിടാത്തത് ചോദ്യം ചെയ്ത കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും എസ് പി യതീഷ് ചന്ദ്രയും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :