തിരുവനന്തപുരം|
Last Modified ബുധന്‍, 12 നവംബര്‍ 2014 (14:54 IST)
പ്രശസ്ത നടി
പത്മപ്രിയ ഇന്ന് വിവാഹിതയാകുന്നു. സാമ്പത്തിക സാമൂഹിക
ശാസ്ത്രജ്ഞനായ ഗുജറാത്ത് സ്വദേശി ജാസ്മിനാണ് വരന്‍. ഇന്ന് മുംബയില്‍
നടക്കുന്ന സ്വകാര്യ ചടങ്ങിലാണ് വിവാഹം നടക്കുക.
പൊതുഭരണ സംവിധാനത്തിലെ
സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഗവേഷണം നടത്താനായി പത്മപ്രിയ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് ന്യൂയോര്‍ക്കില്‍ പോയിരുന്നു. ഇക്കാലയളവില്‍ ജാസ്മിനെ പരിചയപ്പെടുകയും പ്രണയിത്തിലാകുകയുമായിരുന്നു.
ഇന്ത്യയിലെ
പോവര്‍ട്ടി ഇറാഡിക്കേഷന്‍
ലാബ് എന്ന സര്‍ക്കാരിതര സംഘടനയിലാണ് ജാസ്മിന്‍ ജോലി ചെയ്യുന്നത്.ചുരുങ്ങിയ കാലം കൊണ്ടു തന്നെ മികച്ച നടിയെന്ന് തെളിയിച്ച പത്മപ്രിയ ബ്ലസിയുടെ സംവിധാനത്തിലൊരുങ്ങിയ കാഴ്ചയിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.
അടുത്തിടെ പുറത്തിറങ്ങിയ ഇയ്യോബിന്റെ പുസ്കകം ആണ് പത്മപ്രിയുടെ പുതിയ ചിത്രം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.