ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (15:21 IST)
ശതകൊടീശ്വരന്മാരുടെ എണ്ണത്തില്‍
ഇന്ത്യ പോയവര്‍ഷം വളര്‍ച്ച രേഖപ്പെടുത്തി എങ്കിലും ഇന്ത്യയിലെ കുബേരന്‍ താന്‍ തന്നെയെന്ന് മുകേഷ് അംബാനി തെളിയിച്ചിരിക്കുന്നു. 1,65,000 കോടി രൂപയുടെ ആസ്തിയുമായി ഇന്ത്യയിലെ ഏറ്റവും ധനികനായി മുകേഷ് അംബാനിയേയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
രാജ്യത്തെ ധനികരുടെ ആസ്തി ഏറ്റവും സമഗ്രമായി കണക്കാക്കുന്നുവെന്ന് അവകാശപ്പെടുന്ന ഹാരുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റിലാണു ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്‍.
ഈ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുകേഷിന്റെ ആസ്തിയില്‍ 37% വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. സഹോദരന്‍ അനില്‍ അംബാനിക്ക് സഹോദരന്റെ വളര്‍ച്ച ഇത്തിരി അസൂയ ഉണ്ടാക്കിയേക്കും. കാരണം ആസ്തിയില്‍ അഞ്ചു ശതമാനം ഇടിവോടെ അനില്‍ അംബാനി (43,000കോടി) പതിനൊന്നാം സ്ഥാനത്തേയ്ക്കു പിന്തള്ളപ്പെട്ടിരിക്കുകയാണ്.
അതേ സമയം ആസ്തിയില്‍ ഉണ്ടായ വളര്‍ച്ച നോക്കിയാല്‍ ഒന്നാമന്‍ അദാനി ഗ്രൂപ് തലവന്‍ ഗൌതം അദാനിയാണ്. കാരണം 152% വളര്‍ച്ചയാണു പോയ വര്‍ഷം അദാനി കൈവരിച്ചത്. ആദ്യത്തെ 10 പണക്കാരുടെ പട്ടികയില്‍ സ്ഥാനം നേടിയ അദാനിയുടെ ആസ്തി 44,000 കോടി രൂപയാണ്. പ്രധാന മന്ത്രി നരേന്ദ്ര മൊഡിയുമായി അദാനിക്കുള്ള സൌഹൃദം പരസ്യമായ രഹസ്യമാണ്.
എന്നാല്‍ ഇന്ത്യന്‍ ധനികരില്‍ രണ്ടാം സ്ഥാനം സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ദിലിപ് ഷാങ്വിക്കാണ്.
1,29,000 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി.
അതേ സമയം ചുക്കില്ലാത്ത കഷായമില്ല എന്നു പറയുന്നതുപോലെ ഏതു കാര്യത്തിലും മലയാളികളുമുണ്ടാകും. അത് ഒരിക്കല്‍ കൂടി തെളിയിച്ച് എംകെ ഗ്രൂപ്പ് ഉടമ എം.എ. യൂസഫലി കോടിശ്വരനായ മലയാളിയുടെ പട്ടികയിലെത്തിയിട്ടുണ്ട്.
11,500 കോടി രൂപ ആസ്തിയുള്ള യൂസഫലിക്ക് മൂന്നു ഭൂഖണ്ഡങ്ങളിലായി നൂറിലേറെ സ്ഥാപനങ്ങളുണ്ടെന്നു റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയിലെ ധനികരുടെ പട്ടീക ചുവടെ ചേര്‍ക്കുന്നു. എല്‍എന്‍ മിത്തല്‍ (97,000കോടി), അസിം പ്രേംജി (86,000കോടി), ശിവ് നാടാര്‍ (78,000കോടി), എസ്പി. ഹിന്ദുജ (72,000കോടി) പല്ലോന്‍ജി മിസ്ത്രി (63,000കോടി), കെഎം. ബിര്‍ല (62,000കോടി), സുനില്‍ മിത്തല്‍ (51,000കോടി) എന്നിവരാണു മൂന്നു മുതല്‍ ഒന്‍പതു വരെ സ്ഥാനങ്ങളില്‍.
ഉള്ള ഇന്ത്യന്‍ കോടീശ്വരന്മാര്‍.
എന്നാല്‍ മലയാളിയായ യൂസഫലി മാത്രമല്ല മറ്റു മലയാളികളും കോടീശ്വരന്മാരുടെ പട്ടികയിലുണ്ട്. രവി പിള്ള (രവി പിള്ള ഗ്രൂപ്പ് - 9,600കോടി), സണ്ണി വര്‍ക്കി (ജെംസ് എജ്യൂക്കേഷന്‍ - 9,000കോടി), എസ് ഗോപാലകൃഷ്ണന്‍ (ഇന്‍ഫോസിസ് - 8,800കോടി), ടിഎസ് കല്യാണരാമന്‍ (കല്യാണ്‍ ജ്വല്ലേഴ്സ് - 7,100കോടി), ജോയ് ആലുക്കാസ് (ജോയ്ആലുക്കാസ് - 6,300കോടി), എംജി ജോര്‍ജ് മുത്തൂറ്റ് (മുത്തൂറ്റ് ഫിനാന്‍സ് - 6,100കോടി), എസ്ഡി ഷിബുലാല്‍ (ഇന്‍ഫോസിസ് - 5,600കോടി), ബി ഗോവിന്ദന്‍ (ഭീമ ജ്വല്ലേഴ്സ് - 4,200കോടി), സിവി ജേക്കബ് (സിന്തൈറ്റ് - 4,200കോടി), എംപി രാമചന്ദ്രന്‍ (ജ്യോതി ലബോറട്ടറീസ് - 3,400കോടി) എന്നിങ്ങനെയാണ് ആ
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.