ഭതൃഭവനത്തില്‍ കക്കൂസില്ല നവവധുക്കള്‍ വീടുവിട്ടു.

ലഖ്നൌ:| Last Modified ഞായര്‍, 17 ഓഗസ്റ്റ് 2014 (15:59 IST)
വരന്റെ വീട്ടില്‍ കക്കൂസില്ലാത്തതിനെത്തുടര്‍ന്ന് നവവധുക്കള്‍ ആറു നവവധുക്കള്‍ സ്വന്തം ഭവനങ്ങളിലേക്ക് മടങ്ങി.ഉത്തര്‍പ്രദേശിലെ കുശിനഗറിലെ കെസിയ ഗ്രാമത്തിലെ നീലം, കലാവതി, ഷക്കീന, നിരഞ്ജന്‍, ഗുഡിയ, സിത എന്നിവരാണ് ഒരാഴ്ചപോലും ഭര്‍തൃവീട്ടില്‍ നില്‍ക്കാതെ മടങ്ങിയത്.

എന്നാല്‍ വീടുകളില്‍ കക്കുസ് നിര്‍മ്മിച്ചാല്‍ തിരികെയെത്താമെന്ന് ഇവര്‍ ഭതൃവീട്ടുകാരെ അറിയിച്ചിട്ടുണ്ട്.സംഭവത്തേത്തുടര്‍ന്ന് സര്‍ക്കാര്‍ അധികൃതര്‍ ഈ ഭവനങ്ങളില്‍ സംസ്ഥാനത്ത് ചെലവുകുറഞ്ഞ കക്കൂസുകള്‍ നിര്‍മിച്ചുനല്‍കുന്ന സംഘടനയായ സുലഭ് ഇന്റര്‍നാഷണല്‍
സൗജന്യമായി കക്കൂസ് നിര്‍മിച്ചുനല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

നേരത്തെ
ഭര്‍ത്താവിന്റെ വീട്ടില്‍ കക്കൂസില്ലാത്തതിന്റെ പേരില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തുവാന്‍ തയ്യാറായ പ്രിയങ്ക ഭാരതിയെന്ന ഉത്തര്‍പ്രദേശിലെ ഗ്രാമീണ വനിത ഉയര്‍ത്തിയ പ്രതിഷേധം മാധ്യമശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍കോണ്ടാണ് യുവതികള്‍ ഭതൃഗ്രഹം ഉപേക്ഷിച്ചത്.ഇവരുടെ
പ്രതിഷേധം സമൂഹത്തില്‍ പുതിയ മാറ്റത്തിന് വഴിവെക്കുമെന്ന് സുലഭ് ഇന്റര്‍നാഷണല്‍ സ്ഥാപകന്‍ ഡോ. ബിന്ദേശ്വര്‍ പാഠക് പറയുന്നു.














ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :