ന്യൂഡൽഹി|
jibin|
Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (16:59 IST)
സൗമ്യ വധക്കേസിൽ പുനഃപരിശോധനാ ഹർജി നവംബര്‍ 11 ലേക്ക് മാറ്റി. വധശിക്ഷ റദ്ദാക്കിയ വിധിയെ വിമർശിച്ച സുപ്രീംകോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു നേരിട്ട് ഹാജരാവണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.
സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിക്ക് ഹൈകോടതി നൽകിയ വധശിക്ഷ ജീവപര്യന്തമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാറും സൗമ്യയുടെ അമ്മ സുമതിയുമാണ് ഹര്‍ജി നല്‍കിയത്.
വിധിയെ വിമർശിച്ച മുൻ സുപ്രീംകേടതി മുൻ ജഡ്ജ് മർക്കണ്ഡേയ കട്ജു ഇട്ട ഫേസ്‌ബുക്ക് പോസ്‌റ്റ് ഹര്‍ജിയായി പരിഗണിക്കാനും കോടതി തീരുമാനിച്ചു. കട്ജുവിനോട് നേരിട്ട് കോടതിയിൽ ഹാജരായി വിശദീകരണം നൽകാനും സുപ്രീംകോടതി നിർദേശിച്ചു.
കട്ജുവുമായി ദീപാവലിക്ക് ശേഷം ചർച്ചയാവാം. കട്ജുവിന്റെ വിശദീകരണം കേട്ട ശേഷം ഹർജിയിൽ തീരുമാനം എടുക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.