തിരുവനന്തപുരം|
jibin|
Last Modified ഞായര്‍, 26 ഏപ്രില്‍ 2015 (11:42 IST)
അരുവിക്കര ഉപതെരഞ്ഞെടുപ്പ് അഴിമതി വിരുദ്ധ പോരാട്ടത്തിനുള്ള വേദിയാക്കുമെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. വിഎസ്ഡിപി അടക്കമുള്ള സംഘടനകളാവും സ്ഥാനാര്‍ഥിയെ രംഗത്തിറക്കുക. ഇന്ന് വൈകിട്ട് അരുവിക്കരയില്‍ ചേരുന്ന വിഎസ്ഡിപിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യോഗത്തില്‍ ഈ കാര്യത്തില്‍ വ്യക്തത ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇക്കാര്യം സ്ഥിരീകരിക്കാന്‍ ജോര്‍ജ് തയ്യാറായില്ല.
വിഎസ്ഡിപിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത് പിസി ജോര്‍ജാണ്. യോഗത്തില്‍ അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ തങ്ങളുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചേക്കുമെന്നാണ് അഭ്യൂഹം.
സമാന ചിന്താഗതിക്കാരുമായി സഹകരിക്കാന്‍ തയറാണെന്നും. സ്ഥാനാര്‍ഥിയെ നിര്‍ത്തുമൊ എന്ന കാര്യം 29നു തീരുമാനിക്കുമെന്നുമാണ് ജോര്‍ജ് പറയുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.