മുഖ്യമന്ത്രിയെ ശ്വാസം മുട്ടിച്ച സോളാര്‍ സമരം ചരിത്ര വിജയമായിരുന്നു: പിണറായി

സോളാര്‍ സമരം , പിണറായി വിജയന്‍ , ഉമ്മന്‍ചാണ്ടി , ആലപ്പുഴ
തിരുവനന്തപുരം| jibin| Last Modified വെള്ളി, 2 ജനുവരി 2015 (18:55 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ശ്വാസം മുട്ടിച്ച സോളാര്‍ സമരം ചരിത്ര വിജയമായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എല്ലാ സമരങ്ങളും വിജയിക്കണമെന്നില്ലെന്നും. സോളാര്‍ സമരം അവസാനിപ്പിച്ചത് ഉചിതമായ സമയത്താണെന്നും പിണറായി വ്യക്തമാക്കി.

ഉമ്മന്‍ചാണ്ടിയെ ശ്വാസം മുട്ടിച്ച സോളാര്‍ സമരം ജുഡീഷ്യല്‍ അന്വേഷണം വരെയെത്തി. മുഖ്യമന്ത്രിയുടെ രാജിയെന്ന ആവശ്യം മുദ്രാവാക്യമായി തീരുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സോളാര്‍ സമരം ചരിത്ര വിജയം തന്നെയായിരുന്നു. സെക്രട്ടറിയേറ്റ് ഉപരോധസമരത്തില്‍ ആലപ്പുഴയുടെ പങ്ക് കുറവായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും ധമന്ത്രിയുമായ കെഎം മാണിയെ എല്‍ഡിഎഫില്‍ എത്തിക്കാന്‍ പാര്‍ട്ടിയില്‍ യാതൊരു ശ്രമവും നടന്നിട്ടില്ല. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :