എന്‍എസ്എസിന്റെ പരാതികള്‍ പരിഹരിക്കുമെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം| Last Updated: വെള്ളി, 2 ജനുവരി 2015 (15:33 IST)
എന്‍എസ്എസ് ഉന്നയിച്ച പരാതികള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്നം ജയന്തി സമ്മേളം ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാഭ്യാസരംഗത്ത് എന്‍എസ്എസിന്റെ ആവശ്യങ്ങളെ അവഗണിക്കില്ലെന്നും
ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്നാക്ക വികസന കോര്‍പറേഷന്‍ രൂപീകരിച്ചതും മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയതും എന്‍.എസ്.എസിന്‍െറ ആവശ്യം കൂടി പരിഗണിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ അടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :