മദ്യനയത്തിലെ മുന്‍ നിലപാടുകളില്‍ മാറ്റമില്ല: സുധീരന്‍

തിരുവനന്തപുരം| jibin| Last Modified ബുധന്‍, 31 ഡിസം‌ബര്‍ 2014 (19:44 IST)
മദ്യനയത്തിലെ പ്രശ്നങ്ങള്‍ അവസാനിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും. വിഷയത്തില്‍ തന്റെ വിയോജിപ്പുകള്‍ ഇനിയും തുടരുമെന്നും കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.

മദ്യനയത്തിലെ തന്റെ വിയോജിപ്പുകള്‍ ഇനിയും ഉണ്ടാകും. ആറാം തീയതിയിലെ കെപിസിസി- സര്‍ക്കാര്‍ ഏകോപന സമിതി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും. അതിനു ശേഷം പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സുധീരന്‍ പറഞ്ഞു.

മദ്യനയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ഉടലെടുത്ത ഭിന്നത തീര്‍ന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ എല്‍ഡിഎഫ് ഉയര്‍ത്തിക്കൊണ്ടുവന്ന സമരങ്ങളെല്ലാം പരാജയപ്പെട്ടുവെന്നും. കോണ്‍ഗ്രസുകാര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ആര്‍ക്കും പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോളാര്‍ കേസ് ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തി പിടിച്ച്
സംസ്ഥാന സര്‍ക്കാരിനെതിരെ എല്‍ഡിഎഫ് സമരങ്ങള്‍ കൊണ്ടു വന്നെങ്കിലും എല്ലാം പരാജയമായിരുന്നു. എല്ലാസമരങ്ങളും പരാജയപ്പെട്ട എല്‍ഡിഎഫ് മുഖം രക്ഷിക്കാനുള്ള നീക്കത്തിലാണ് ഇപ്പോളെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനെ കഴിയൂവെന്നും. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് വേണമെങ്കില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :