തച്ചങ്കരിയുടെ സ്ഥാനക്കയറ്റം ആഭ്യന്തരമന്ത്രി അറിഞ്ഞിരുന്നു: മുഖ്യമന്ത്രി

 ഐജി ടോമിന്‍ തച്ചങ്കരി , എഡിജിപി , ഉമ്മന്‍ചാണ്ടി , രമേശ് ചെന്നിത്തല
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 1 ജനുവരി 2015 (15:23 IST)
ഐജി ടോമിന്‍ തച്ചങ്കരിക്ക് എഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അറിവോടെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള ഫയല്‍ ആഭ്യന്തരമന്ത്രി കാണുകയും പരിശോധിക്കുകയും ചെയ്തിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഐജി ടോമിന്‍ തച്ചങ്കരിക്ക് എഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയത് നിയമപരമായും ചട്ടങ്ങള്‍ പാലിച്ചുമാണ്. ആഭ്യന്തരമന്ത്രി അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റം അറിഞ്ഞിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന ഐജി ടോമിന്‍ തച്ചങ്കരിക്ക് എഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാന്‍ കഴിഞ്ഞദിവസം മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ നീക്കം തന്റെ അറിവോടെയല്ലെന്നും, ഇത് സംബന്ധിച്ച ഫയല്‍ താന്‍ കണ്ടിട്ടില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടി രംഗത്ത് എത്തിയത്.

ആര് എതിര്‍ത്താലും പുതുക്കിയ മദ്യനയം നടപ്പാക്കുമെന്നും. ഇക്കാര്യത്തില്‍ കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന് എതിര്‍പ്പുണ്ടെങ്കില്‍ ഇനിയും ചര്‍ച്ചയാവാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മദ്യനയത്തില്‍ കെപിസിസി പ്രസിഡന്റിന് പിന്തുണ നല്‍കുന്നത് എകെ ആന്‍്റണിയാണെന്ന് കരുതുന്നില്ലെന്നും. അദ്ദേഹത്തെ വിവാദത്തിലേക്ക് വലിച്ചിഴക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :