പത്തനംതിട്ട|
VISHNU.NL|
Last Modified തിങ്കള്‍, 19 മെയ് 2014 (13:28 IST)
സോളാര്‍ കേസിലെ പ്രതി
സരിത എസ് നായര്‍ ഇന്ന് ഉച്ചയ്‌ക്ക് മുമ്പ് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് പത്തനംതിട്ട സിജെഎം കോടതിയുടെ അന്ത്യശാസനം. ജാമ്യ വ്യവസ്‌ഥ ലംഘിച്ച് മൂകാംബികയില്‍ സന്ദര്‍ശനം നടത്തിയതിന്റെ പേരിലാണ് സരിതയോട് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാകാനായി പത്തനംതിട്ട സിജെഎം കോടതി നല്‍കിയ അനുമതി ദുരുപയോഗം ചെയ്‌ത സരിത കര്‍ണ്ണാടകയിലെ മൂകാംബികയില്‍ ദര്‍ശനം നടത്തിയ സംഭവം വിവാദമായിരുന്നു. അതേസമയം, സരിത കോയമ്പത്തൂര്‍ കോടതിയില്‍ പോയിട്ടില്ല.
വധഭീഷണി മൂലമാണ് സരിത കോയമ്പത്തൂര്‍ കോടതിയില്‍ പോകാതിരുന്നതെന്നും ഇത് സംബന്ധിച്ച് അടൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും എറണാകുളത്ത് സരിതയുടെ കാറിനു നേരെ ഉണ്ടായ കല്ലേറും അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു.
എന്നാല്‍ സരിതയുടെ അഭിഭാഷകന്‍ നിരത്തിയ വാദങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു കോടതി. ഇന്ന് ഉച്ചയ്‌ക്ക് മുമ്പു തന്നെ സരിത കോടതിയില്‍ ഹാജരാകാനും കോടതി ഉത്തരവിട്ടു.