കണ്ണൂര്‍|
jibin|
Last Modified വെള്ളി, 16 മെയ് 2014 (13:42 IST)
'' അവിശ്വാസികള്‍ എന്നെ കല്ലെറിയുന്നു, പാപികളുടെ സര്‍വനാശം സുനിശ്‌ചിതമാണ്.... സത്യം ഒരു നാള്‍ കറുപ്പു മറ മാറ്റി പുറത്തുവരും '' ഒടുവില്‍ എപി അബ്‌ദുള്ളക്കുട്ടി തന്റെ മനസ് ഫേസ് ബുക്കിലൂടെ തുറന്നു.
സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിതാ എസ് നായരെ പീഡിപ്പിച്ചുവെന്ന ആരോപണം ചുമക്കുന്ന അബ്‌ദുള്ളക്കുട്ടി കഴിഞ്ഞ ദിവസമാണ് ആത്മീയതനിറഞ്ഞ ഈ വാക്കുകള്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.
തന്റെ അവസ്ഥ വരച്ചു കാട്ടുന്നതിനായി കുരിശുചുമക്കുന്ന യേശുവിന്റെ പടവും തന്റെ ഫോട്ടോയും ഒപ്പം ചേര്‍ത്തിട്ടുണ്ട്. പീഡന കേസില്‍ അബ്‌ദുള്ളക്കുട്ടിക്കെതിരായി രഹസ്യമൊഴി നല്‍കാന്‍ സരിത ഇന്നലെ കോടതിയില്‍ ഹാജരായെങ്കിലും മൊഴി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല.