ന്യൂഡല്‍ഹി|
Last Modified തിങ്കള്‍, 19 മെയ് 2014 (11:27 IST)
സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയെ അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നു. എന്‍ഡിഎയോട് അടുത്തു നില്‍ക്കുന്ന ഹരീഷ് സാല്‍വേയ്ക്ക് താല്‍പര്യമില്ലെങ്കില്‍ മാത്രം മറ്റൊരാളെ അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്ക് പരിഗണിച്ചാല്‍ മതിയെന്നാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്.
സോളിസിറ്റര്‍ ജനറല്‍ സ്ഥാനത്തേക്കു മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുടെ പേരാണ് പ്രഥമ പരിഗണനയിലുള്ളത്. മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍, നരേന്ദ്ര മോദിയുടെ വിശ്വസ്‌തനായ അഭിഭാഷകന്‍ കമല്‍ ത്രിവേദി തുടങ്ങിയ പേരുകളും പരിഗണനയിലുണ്ട്.
മുകേഷ് അംബാനി, രത്തന്‍ ടാറ്റ, സുനില്‍ മിത്തല്‍ തുടങ്ങിയ വന്‍ വ്യവസായികളുടെ കേസുകള്‍ ഉപേക്ഷിച്ച് അറ്റോര്‍ണി ജനറലാകാന്‍ സാല്‍വേ തയാറാകുമോ എന്നാണ് ബിജെപി നേതൃത്വത്തിന്റെ ആശങ്ക.