കൊച്ചി|
jibin|
Last Modified വ്യാഴം, 4 ജൂണ്‍ 2015 (10:19 IST)
സോളർ തട്ടിപ്പ് കേസില്‍ തെളിവെടുപ്പ് നടത്തുന്ന സോളർ കമ്മിഷനു മുമ്പാകെ അരുവിക്കര ഉപതെരഞ്ഞെടുപ്പിനു ശേഷം ഹാജരാകാൻ തയാറെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ. ഉപതെരഞ്ഞെടുപ്പിനു ശേഷമുള്ള തീയതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുധീരൻ അപേക്ഷ നൽകുകയും ചെയ്തു. അഭിഭാഷകൻ മുഖേനയാണ് അദ്ദേഹം അപേക്ഷ നൽകിയത്.
അരുവിക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാല്‍ കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ ഒട്ടേറെ ചുമതലകളുണ്ട്.
കമ്മിഷന്റെ നടപടികളോട് ആദരവും ബഹുമാനവും ഉള്ളതിനാല്‍ തെരഞ്ഞെടുപ്പിനു ശേഷമുള്ള ഏതെങ്കിലും തീയതി അനുവദിക്കണമെന്നും സുധീരൻ അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ സോളർ കമ്മിഷനു മുമ്പാകെ ഹാജരാകാന്‍ തയാറാകിതിരുന്ന സുധീരനെ രൂക്ഷമായ ഭാഷയിലാണ് കമ്മിഷന്‍ വിമര്‍ശിച്ചത്. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകം എന്നൊക്കെ അറിയപ്പെടുന്ന നേതാവായ സുധീരൻ ഇത്രയും പ്രധാനപ്പെട്ട കേസിൽ ഇങ്ങനെ നിലപാടു സ്വീകരിക്കുന്നതു ശരിയല്ല. ഭരണകക്ഷിയുടെ പ്രധാന പദവി വഹിക്കുന്ന നേതാവ് എന്ന നിലയിൽ സോളർ തട്ടിപ്പ് വിഷയത്തിൽ സുധീരനു തീർച്ചയായും അഭിപ്രായമുണ്ടാകണം. അതു ധൈര്യപൂർവം കമ്മിഷനു മുൻപിൽ പറയുകയാണു വേണ്ടതെന്നും അല്ലാതെ, സാക്ഷിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നു പറഞ്ഞ് അപേക്ഷ നൽകുന്നതു ശരിയായ രീതിയല്ലെന്നും കമ്മിഷൻ വ്യക്തമാക്കിയിരുന്നു.