തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 6 നവംബര്‍ 2017 (20:04 IST)
സോളാർ തട്ടിപ്പ് കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മിഷന്റെ റിപ്പോർട്ടിൻ മേല്‍ സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ക്കെതിരായ റിപ്പോര്‍ട്ടില്‍ തുടരന്വേഷണത്തിന് തടസമില്ലെന്നാണ് നിയമോപദേശം.
സുപ്രീംകോടതി മുൻ ജഡ്ജിയും കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസുമായിരുന്ന അരിജിത് പസായത്താണ് നിയമോപദേശം നല്‍കിയത്. സോളാർ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കിയെന്നും ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും അരിജിത് പസായത്ത് വ്യക്തമാക്കി.
നവംബർ ഒമ്പതിന് നിയമസഭയിൽ സോളാർ കേസിന്റെ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് സര്‍ക്കാരിന് പുതിയ നിയമോപദേശം ലഭിക്കുന്നത്. സോളാർ കേസിൽ ജുഡിഷ്യൽ കമ്മിഷന്റെ അന്വേഷണത്തിനായി നിശ്ചയിച്ച ടേംസ് ഒഫ് റഫറൻസിന് പുറത്തുള്ള കാര്യങ്ങൾ അന്വേഷിക്കാമോ എന്ന കാര്യത്തിലാണ് സർക്കാർ നിയമോപദേശം തേടിയത്.