തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 19 ഒക്ടോബര്‍ 2017 (21:13 IST)
എതിര്‍പ്പുകള്‍ അവഗണിച്ച്
സോളാർ കമ്മിഷൻ റിപ്പോർട്ടിൽ വീണ്ടും നിയമോപദേശം തേടാൻ മുഖ്യമന്ത്രി പിണറായി വിജയന് തീരുമാനിച്ചതിനെതിരെ മന്ത്രിസഭയിൽ എതിര്‍പ്പെന്ന് റിപ്പോർട്ട്.
സോളാര്‍ കേസുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുമെന്ന മന്ത്രിസഭയുടെ തീരുമാനത്തിന് പിന്നാലെയാണ് മന്ത്രിസഭയില്‍ ഭിന്നസ്വരം ശക്തമായെന്ന തരത്തിലുള്ള വാര്‍ത്ത പുറത്തുവന്നത്.
സോളാര്‍ കേസില്‍ വീണ്ടും നിയമോപദേശം തേടാനുള്ള തീരുമാനം സർക്കാരിനു ക്ഷീണമാണെന്ന് നിയമമന്ത്രി എകെ ബാലൻ വ്യക്തമാക്കിയപ്പോള്‍ ഇത്തരം പിഴവുകൾ ആവർത്തിക്കരുതെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു. മന്ത്രി മാത്യു ടി തോമസ് റവന്യൂമന്ത്രിയുടെ അഭിപ്രായത്തെ പിന്താങ്ങുകയും ചെയ്തു.
മുൻ ഹൈക്കോടതി ചീഫ് ജസ്റ്റീസ് അരിജിത്ത് പസായത്തിൽനിന്നാണ് സര്‍ക്കാര്‍ നിയമോപദേശം തേടുന്നത്.
അതേസമയം, സോളാര്‍ കേസുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനായി നവംബര്‍ 9ന് പ്രത്യക നിയമ സഭായോഗം വിളിച്ചു ചേര്‍ക്കും. ആ യോഗത്തില്‍ റിപ്പോര്‍ട്ട് സഭയില്‍ വെക്കുമെന്നും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
സോളാർ റിപ്പോർട്ടിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി
നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിപ്പോർട്ട് ആറ് മാസത്തിനുള്ളിൽ നിയമസഭയുടെ മേശപ്പുറത്ത് വെക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.